നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച ചിത്രമാണ് ‘പേരന്‍പ്’. കേരളത്തില്‍ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. എറണാകുളം പിവിആറില്‍ ആണ് പ്രിവ്യൂ ഷോ നടന്നത്. ചിത്രം കാണാന്‍ സംവിധായകരും താരങ്ങളും അടക്കം നിരവധി പേരാണ് എത്തിയത്. ചിത്രം എല്ലാവരും കണ്ടിരിക്കേണ്ടതാണെന്നും മമ്മൂട്ടി വീണ്ടും കണ്ണ് നനയിപ്പിച്ചുവെന്നുമാണ് താരങ്ങള്‍ പറഞ്ഞത്.
ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു പേരന്‍പെന്ന് നടിയും നര്‍ത്തകിയുമായ ആശ ശരത് ഫേസ്ബുക്കില്‍ കുറിച്ചു. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണെന്നും മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നുമാണ് താരം കുറിപ്പില്‍ പറയുന്നത്.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടിയുടെ മകളായി എത്തുന്നത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫെബ്രുവരി ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
‘പേരന്‍പ്’….ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം…കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ…. മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല… തനിയാവര്‍ത്തത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണുനനയിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചകഥാപാത്രങ്ങളില്‍ ഒന്നുതന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു.. അദ്ദേഹത്തില്‍നിന്നും അതിഗംഭീരമായ കഥാപാത്രങ്ങള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു…മമ്മൂക്കയോടൊപ്പം ‘പേരന്‍പ്’ കാണാന്‍ സാധിച്ചത് വലിയൊരു സന്തോഷമായി കരുതുന്നു.. ‘റാം’ എന്ന സംവിധായകന്റെ അതിഗംഭീരമായ സംവിധാനവും ‘പാപ്പാ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, അഞ്ജലി അമീര്‍ അങ്ങനെ ഓരോരുത്തരും ഈ ചിത്രത്തെ മികവുത്തതാക്കി…ജീവിതത്തില്‍ നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുള്ളവരാണെന്നു ശാരീരിക -മാനസികവൈകല്യമുള്ള പാപ്പയും പാപ്പയുടെ അച്ഛനും അവരുടെ ജീവിതസങ്കീര്‍ണ്ണതകളിലൂടെ നമ്മുക്ക് കാണിച്ചുതരുന്നു….
A must watch movie…’Peranbu’
Discussion about this post