വൈക്കം വിജയലക്ഷ്മിക്ക് വിവാഹസമ്മാനവുമായി മഞ്ജു വാരിയര്‍ നല്‍കിയ ആശംസാക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ‘അനൂപ് കൈപിടിച്ചപ്പോള്‍ ഒരുപക്ഷേ വിജയലക്ഷ്മി മനസില്‍ പാടിക്കാണണം. ‘കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറെ’..! വിജയലക്ഷ്മിക്കും അനൂപിനും വിവാഹമംഗളാശംസകളും പ്രാര്‍ഥനകളും…’ ഇതായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.
മിമിക്രി കലാകാരനായ അനൂപാണ് വിജയലക്ഷ്മിയുടെ കരം പിടിച്ചത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. ഇന്റീരിയര്‍ ഡിസൈനര്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് കോട്ടയം പാലാ സ്വദേശിയായ അനൂപ്. നിരവധി പ്രമുഖര്‍ വിജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഇരുവരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരായതിനാല്‍ പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകാന്‍ കഴിയുമെന്നാണു പ്രതീക്ഷ എന്നും വിജയലക്ഷ്മി പറഞ്ഞു. കഴിഞ്ഞ മാസമാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. അടുത്തവര്‍ഷം കാഴ്ച ശക്തി ലഭിക്കുമെന്ന പ്രത്യാശയും വിജയലക്ഷ്മി നേരത്തെ പങ്കുവെച്ചിരുന്നു .അമേരിക്കയിലാണു ഇതുമായി ബന്ധപ്പെട്ട ചികിത്സ നടക്കുന്നത്. എല്ലാത്തിനും അനൂപ് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും വിജയലക്ഷ്മി പറഞ്ഞു.