വ്യത്യസ്ത പ്രമേയവുമായി സര്‍വം താളമയം; ട്രെയിലര്‍ എത്തി

രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സര്‍വം താളമയത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജി വി പ്രകാശ്കുമാര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് മലയാളി താരം അപര്‍ണ്ണാ ബാല മുരളിയാണ്. സംഗീത പ്രേമിയായ യുവാവിന്റെ കഥ പറയുന്ന ചിത്രം, ചര്‍ച്ച ചെയ്യുന്നത് ദളിത് പൊളിറ്റിക്‌സാണ് എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

നേടുമുടി വേണു, വിനീത് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിന് കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത് രാജീവ് മേനോന്‍ തന്നെയാണ്. ക്യാമറ രാജീവ് യാദവും എഡിറ്റിംഗ് ആന്റണിയും നിര്‍വഹിച്ചിരിക്കുന്നു. മിഡ്‌സ്‌ക്രീന്‍ സിനിമാസിന്റെ ബാനറില്‍ ലതയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ചിത്രം തീയറ്ററുകളില്‍ എത്തും.

Exit mobile version