മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ കന്നി തമിഴ് ചിത്രം അസുരന്റെ ചിത്രീകരണം ആരംഭിച്ചു. ധനുഷാണ് ചിത്രത്തിലെ നായകന്. ധനുഷ് ട്വിറ്ററിലൂടെയാണ് അസുരന്റെ ചിത്രീകരണം ആരംഭിച്ച വിവരം അറിയിച്ചത്. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്.
വെട്രിമാരന് – ധനുഷ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് അസുരന്. വെട്രിമാരന് സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടന്നുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. വടചെന്നൈ, മാരി 2 എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അസുരന്’.
#Asuran shoot starts from today. pic.twitter.com/qOvGhVmurZ
— Dhanush (@dhanushkraja) January 26, 2019
Discussion about this post