ഇന്ത്യയുടെ മുന്‍ ഫുട്ബോളര് ഐഎം വിജയന് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെച്ചു. ആദ്യ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ബിഗ്ഡാഡി എന്റര്ടെയ്ന്മെന്റ് എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ഐഎം വിജയനും സുഹൃത്തുക്കളായ അരുണ്‍ തോമസും ദീപു ദാമോദറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദീപക് ദിയോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് പാണ്ടി ജൂനിയേര്‍സ് എന്നാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഐഎം വിജയനും സുഹൃത്തുക്കളും ഒക്ടോബറിലാണ് പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്. അന്ന് തങ്ങളുടെ ആദ്യ ചിത്രം ഫുട്ബോളുമായി ബന്ധപ്പെട്ടതാകുമെന്ന് ഐഎം വിജയന് പറഞ്ഞിരുന്നു.
Discussion about this post