ഒമര്‍ ലുലു സംവിധനം ചെയ്യുന്ന ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രവും അതിലെ താരത്തെയും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ. ആ ചിത്രം ഉണ്ടാക്കിയ ഓളം അടുത്തെങ്ങും ഉണ്ടായിട്ടില്ല എന്നു വേണം പറയാന്‍. പ്രിയ അഡാര്‍ ലൗ ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. ഒറ്റ കണ്ണിറുക്കല്‍ ആണ് മൊത്തത്തിലൊരു മാറ്റത്തിന് ഇടവരുത്തിയത്. അതിനു പിന്നാലെ ഇറങ്ങിയ ഗണ്ഷോട്ടും വന്‍ ഹിറ്റായിരുന്നു.
ഇപ്പോഴിതാ ഗണ്‍ ഷോട്ട് തെലുങ്കിലെ താരം അല്ലു അര്‍ജ്ജുനു മുന്‍പിലും എടുത്തിരിക്കുകയാണ് പ്രിയാ വാര്യര്‍. ഒരു അഡാര്‍ ലൗവിന്റെ തെലുങ്കു പതിപ്പിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ച് നടന്നു. ഈ വേദിയില്‍ വെച്ചാണ് അല്ലു അര്ജുന് നേരെ പ്രിയ തന്റെ പ്രശസ്തമായ ഗണ്‍ഷോട്ട് പ്രയോഗിച്ചു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ലൗവേഴ്സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ നടന് അല്ലു അര്‍ജുനായിരുന്നു അതിഥിയായെത്തിയത്.
‘ഞാന്‍ ചെന്നൈയില്‍ ജനിച്ച ഒരു തെലുങ്കു നടനാണ്. കര്‍ണാടകയിലും കേരളത്തിലും എന്നെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. മൊഴിമാറി പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ അത്രമേല്‍ സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് എനിക്ക് ലഭിക്കുന്ന സ്നേഹം’- അല്ലു അര്ജുന് പറഞ്ഞു. നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം 2019 പ്രണയദിനത്തിലാണ് ഒരു അഡാര്‍ ലൗ പുറത്തിറങ്ങുന്നത്. ചിത്രത്തെ ശ്രദ്ധേയമാക്കിയ മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.
Discussion about this post