പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ടീസറിനു പിന്നാലെ കുമ്പളങ്ങി നൈറ്റ്സിലെ ഗാനത്തിന്റെ ടീസര്‍ എത്തി. ‘ചെരാതുകള്‍ തോറും നിന് തീയോര്‍മ്മകള്‍’ എന്ന ഗാനത്തിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന് ശ്യാം ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഷെയിന്‍ നിഗം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലാണ്. ദിലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും നസ്രിയ നസീമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി ഏഴിന് തീയ്യേറ്ററുകളിലെത്തും.
Discussion about this post