പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹ’ ത്തിലെ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. സുബൈദ എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
നേരത്തെ നായകന് മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ഫാസില്‍, സുനില്‍ ഷെട്ടി എന്നിവരുടെ ക്യാരക്ടര്‍ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അഭിനയിക്കുന്നതെന്നും മഞ്ജു വാര്യരുടെ കുട്ടിക്കാലമാണ് കല്യാണി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുനില്‍ ഷെട്ടി, അര്ജുന്, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. സംവിധായകന് ഫാസില്‍ ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നുവെന്ന പ്രത്യേകതയും മരക്കാറിനുണ്ട്.
തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. ആന്റണി പെരുമ്പാവൂര്‍, സിജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
Discussion about this post