അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സായി പല്ലവി വീണ്ടും മലയാളത്തിലെത്തുന്നു. ഇത്തവണ നായകന് ഫഹദ് ഫാസിലാണ്. നവാഗത സംവിധായകനായ വിവേക് ആണ് ചിത്രത്തിന്റെ സംവിധായകന്. അതേ സമയം ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
റൊമാന്റിക്ക് ത്രില്ലറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകാശ് രാജ്, സുരഭി, രഞ്ജി പണിക്കര്‍, അതുല്‍ കുല്‍ക്കര്‍ണി, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മികച്ച നിരൂപക പ്രശംസ നേടിയ ഈമൗയൗവിന് ശേഷം പിഎഫ് മാത്യൂസ് രചന നിര്‍വഹിച്ച ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍ ഊട്ടിയാണ്.
Discussion about this post