പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം ലൂസിഫറിന്റെ ചിത്രീകരണം അവസാനിച്ചാല്‍ ഉടന്‍ മോഹന്‍ലാല്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കും. പ്രേക്ഷകരുടെ പ്രിയതാരം മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അടുത്തതായി ചിത്രീകരണം ആരംഭിക്കുക. സംവിധാനം നവാഗതനായ ജിബി ജോജുവാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍. ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ഒടിയനാണ് ലാലിന്റെ പുതിയ റിലീസ് ചിത്രം. സിദ്ധീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലും മോഹന്‍ലാലാണ് നായകന്‍.