സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസ്സുതുറന്ന് കുഞ്ചാക്കോ ബോബന്‍.
22 വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതം തന്നെ പലതും പഠിപ്പിച്ചെന്നും, തന്നെ ദ്രോഹിച്ചവരോട് കണക്കു പറയാനൊന്നും സമയമില്ലെന്നും മലയാളികളുടെ പ്രിയ താരം ചാക്കോച്ചന്‍.
‘ പ്രേക്ഷകരാണ് എന്നെ വളര്‍ത്തിയത്. അവര്‍ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ അവര്‍ക്ക് നല്‍കുക എന്നത് എന്റെ ഉത്തരവാദിത്തമാണ് എന്ന് വിശ്വസിക്കുന്നു. സിനിമയ്ക്ക് എന്നെ ആവശ്യമില്ല എന്ന് എനിക്ക് അറിയാം.
എന്നാല്‍ എനിക്ക് സിനിമയെ ആവശ്യമുണ്ട്. അതുകൊണ്ട് അനിവാര്യമാണെന്ന് തോന്നുന്ന മാറ്റങ്ങള്‍ക്ക് ഞാനും തയ്യാറാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ഞാന്‍ അധ്വാനിക്കാന്‍ തയ്യാറാണ്. പിന്നെ കുറച്ചു ഭാഗ്യം കൂടി വേണം. നമ്മളേക്കാള്‍ കഴിവുണ്ടായിട്ടു പോലും പലര്‍ക്കും സിനിമയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല. ചാക്കോച്ചന്‍ മനസ്സ തുറന്നു.