താരജാഡകള്‍ കാണിക്കാതെ തന്റെ ആരാധകരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത് കൊണ്ടാണ് ചുരുങ്ങിയ കാലം കൊണ്ട് വിജയ് സേതുപതി എന്ന നടന് ‘മക്കള്‍ സെല്‍വനായത്.’ താരത്തിന് തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും ആരാധകര്‍ ഏറെയാണ്. അതിന്റെ ഒരു നേര് കാഴ്ച്ചയാണ് ആലപ്പുഴയില്‍ നടന്നത്.
സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ‘മാമനിതന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായിട്ടാണ് വിജയ് സേതുപതി ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴ ബീച്ചിലെ കയര്‍ കോര്പ്പറേഷന് ഗോഡൗണിലാണ് ചിത്രീകരണം നടന്നത്. ഓട്ടോ തൊഴിലാളികളുമായുള്ള രംഗങ്ങളാണ് ചിത്രീകരിച്ചത്. താരം എത്തിയിട്ടുണ്ടെന്ന വാര്‍ത്ത അറിഞ്ഞ് നിരവധി ആരാധകരാണ് ഒഴുകിയെത്തിയത്. തന്നെ കാണാന്‍ വന്ന ഒരാളെ പോലും താരം നിരാശരാക്കായില്ല.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് നമ്മുടെ കമ്മട്ടിപ്പാടത്തിലെ ‘ബാലേട്ടന്’ മണികണ്ഠന് ആചാരി വിജയ് സേതുപതിക്കൊപ്പം നില്ക്കുന്ന ചിത്രമാണ്. മണികണ്ഠന് തന്നെയാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ മണികണ്ഠനും അഭിനയിക്കുന്നുണ്ട്. പേട്ടയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാമനിതന്‍. ഗായത്രിയാണു ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായിക. സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post