രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വീണ്ടും വിവാഹിതയാകുന്നു; ചടങ്ങ് താരവസതിയില്‍

രജനീകാന്തിന്റെ മകളും തമിഴ് സിനിമാ സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ഫെബ്രുവരി പതിനൊന്നാം തീയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വെച്ചായിരിക്കും ലളിതമായ വിവാഹചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും പങ്കെടുക്കുകയെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവദമ്പതികള്‍ക്ക് ആശംസയറിയിക്കാന്‍ ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നുണ്ടാകും.

സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ റാംകുമാറുമായുള്ള വിവാഹം ബന്ധം വേര്‍പ്പെടുത്തിയ സൗന്ദര്യയ്ക്ക് രണ്ടു വയസുള്ള ഒരു മകനുമുണ്ട്.

ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.

Exit mobile version