ശ്രീനിഷ്- പേളി വിവാഹ നിശ്ചയം കഴിഞ്ഞത് മുതല്‍ സോഷ്യല്‍ മീഡിയയുടെ പൊങ്കാലയ്ക്ക് ഇരയായ താരമാണ് അര്‍ച്ചന സുശീലന്‍. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി അര്‍ച്ചന തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.
പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്ത അറിഞ്ഞ് താന്‍ എവിടെയും തലകറങ്ങി വീണിട്ടില്ലെന്നും ശ്രീനിഷ് എന്റെ കാമുകന്‍ ഒന്നുമല്ല, ഞാന്‍ ബോധം കെട്ടുവീഴാന്‍ എന്നാണ് അര്‍ച്ചന പറഞ്ഞത്. പേളിഷ് വിവാഹനിശ്ചയ വാര്‍ത്തയറിഞ്ഞ് അര്‍ച്ചന ബോധം കെട്ടു വീണുവെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് താരം ഫേസ്ബുക്ക് ലൈവിലൂടെ നല്‍കിയത്.
അവരുടെ വിവാഹനിശ്ചയം നടക്കുമ്പോള്‍ താന്‍ കുവൈറ്റിലായിരുന്നുവെന്നും അവിടെ നൃത്തം ചെയ്യുന്നതിനിടയില്‍ പോലും താന്‍ ബോധം കെട്ട് വീണിട്ടില്ല, പിന്നെ ഈ വാര്‍ത്ത കേട്ടിട്ടാണോ ഞാന്‍ ബോധംകെട്ട വീഴാന്‍ പോകുന്നതെന്നും താരം പറഞ്ഞു. അവര്‍ വിവാഹം കഴിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും അവരെ പിന്തുണയ്ക്കുന്നതും ആരാധിക്കുന്നതും നല്ലതാണെന്നും അര്‍ച്ചന പറഞ്ഞു. പക്ഷേ ഇങ്ങനെ ബോധം കെട്ടു എന്നൊക്കെയുളള വാര്‍ത്തകള്‍ നല്‍കി നിങ്ങള്‍ അവരുടെ പേര് കൂടിയാണ് ചീത്തിയാക്കുന്നതെന്നും താരം പറഞ്ഞു. താന്‍ അവരുടെ കല്യാണത്തിനായി കാത്തിരിക്കുകയാണെന്നും തന്നെ ഇഷ്ടപ്പെടുന്നവര്‍ ഈ കാര്യത്തില്‍ അര്‍ച്ചന മറുപടി പറയണമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് താന്‍ ഇപ്പോള്‍ ലൈവില്‍ വന്നതെന്നും താരം വ്യക്തമാക്കി.
Discussion about this post