താന്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന് വിവാദങ്ങളുടെ തോഴിയായ നടി രാഖി സാവന്ത്. കൊമേഡിയനായ ദീപക് കലാലാണ് തന്റെ വരനെന്ന് രാഖി മുമ്പ് പറഞ്ഞിരുന്നു. എന്നിലിപ്പോള്‍ ദീപക്കിനെതിരെ അനേകം ആരോപണങ്ങള്‍ ഉന്നയിച്ച് രാഖി വിവാഹത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അതുകൂടാതെ അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു.
തന്റെ ആരാധകരുടെ അപേക്ഷയെ മാനിക്കാതെയാണ് ദീപകിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതെന്നും അദ്ദേഹം ഉടന്‍ തന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”ദീപക് ഒരു സ്ത്രീയാണ്. പുരുഷനല്ല, രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപകും എന്നോട് പറഞ്ഞു, പ്രിയപ്പെട്ടവളേ നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കുകയില്ല എന്ന്. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങിനെ സെക്സിയായ വസ്ത്രങ്ങള്‍ ധരിക്കും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചത്’- രാഖി പറയുന്നു.
രാഖിയുടെ വിചിത്രമായ വാദങ്ങളെ ഏതായാലും സോഷ്യല്‍മീഡിയ പരിഹസിക്കുകയാണ്.
Discussion about this post