വിവാഹ വാര്‍ഷികത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ഭാവന.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാവന പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ നേര്‍ന്നത്. ഇരുവര്‍ക്കും ഈ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നത് നിരവധി സുഹൃത്തുക്കളും രംഗത്തെത്തി.
നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. പ്രശസ്ത കന്നഡ സിനിമ നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനാണ് ഭാവനയുടെ ഭര്‍ത്താവ്. 2012-ല്‍ ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോമിയോ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. റോമിയോ നിര്‍മ്മിച്ചത് നവീന്‍ ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 22 ന് തൃശ്ശൂരിലെ ഒരു അമ്പലത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരുടെയും വിവാഹം നടന്നത്.
Discussion about this post