തനിക്ക് രാഷ്ട്രീയമില്ലെന്ന് കൃത്യമായി വ്യക്തമാക്കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ അജിത്ത്. താന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം നടത്തില്ലെന്നും തനിക്ക് ഫാന്‍സ് അസോസിയേഷന്‍ ഇല്ലെന്നും തന്റെ ആരാധകര്‍ക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കാമെന്നും അജിത്ത് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍ കഴിഞ്ഞ ദിവസം അജിത്ത് ആരാധകര്‍ ബി ജെ പിയില്‍ ചേരുന്നുവെന്ന് പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വാര്‍ത്താക്കുറിപ്പ്.
തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങളായ രജനികാന്ത്, കമലഹാസന്‍, പ്രകാശ് രാജ് എന്നിവര്‍ തങ്ങളുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കുമെന്ന പ്രചാരണങ്ങളുമുണ്ട്. ഇതിനിടയിലാണ് അജിത്ത് ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റായ വാര്‍ത്തകളാണെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.