നടന്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് ലക്ഷദ്വീപ് കവരത്തി കിഴക്കേ ജെട്ടിക്ക് സമീപം സമുദ്രത്തിലായിരുന്നു ചിത്രത്തിന്റെ ലാസ്റ്റ് ഷോട്ട്. പൃഥ്വിരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് ചിത്രത്തിലെത്തുന്നത്. മഞ്ജു വാര്യരാണ് നായിക. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്. കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം മാര്‍ച്ച് 28 ന് തീയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
At 4:30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of #Lucifer. It’s a wrap!
— Prithviraj Sukumaran (@PrithviOfficial) January 20, 2019
Discussion about this post