പ്രിയ വാര്യര്‍ ബോഡിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. അതിനുശേഷം ഈ ചിത്രം അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണികപൂര്‍ ചിത്രത്തിനെതിരെ നോട്ടീസ് അയച്ചിരുന്നു. ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീദേവിയുടെ മകള്‍ ജാന്‍വിയോടും ചിത്രത്തെപ്പറ്റി ചോദ്യം ചോദിച്ചിരിക്കുകയാണ്.
ചോദ്യത്തിന് മറുപടി പറയുംമുമ്പ് ജാന്‍വിയെ മാനേജര്‍ തടഞ്ഞു.തുടര്‍ന്ന് ജാന്‍വി കപൂര്‍ വേദിയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു.
Discussion about this post