കൊച്ചി: മലയാളി മനസുകളുടെ ഹൃദയം കീഴടക്കിയ പ്രിയ നടന് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോന് സിനിമാ മേഖലയില്‍ രംഗപ്രവേശനത്തിനെരുങ്ങുന്നു. നിര്‍മ്മാണ മേഖലയിലൂടെ ആണ് സുപ്രിയ എത്തുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ജെന്യൂസ് മുഹമ്മദ് ചിത്രമായ ‘9’ന്റെ നിര്‍മ്മാണിലാണ് ഭര്‍ത്താവിനൊപ്പം സുപ്രിയയും പങ്കാളിയാകുന്നത്. പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് 9. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ മലയാളത്തില്‍ പുതിയൊരു അനുഭവമാകുമെന്നാണ് കരുതുന്നത്.
അതെസമയം തന്റെ ആദ്യ സിനിമയുടെ സന്തോഷം വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയാണ് സുപ്രിയ. എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം എന്നായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യതത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും അന്തര്‍ദേശീയ നിര്‍മ്മാണക്കമ്പനിയായ സോണി പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിനന്ദന് രാമാനുജമാണ്. ചിത്രത്തിന് സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്.
Discussion about this post