സോഷ്യല്‍മീഡിയയില്‍ ഡബ്സ്മാഷ് ചെയ്ത് പലരും കൈയ്യടി വാങ്ങാറുണ്ടെങ്കിലും ആതിരയുടെ ഡബ്സ്മാഷ് അല്‍പം വേറിട്ടതാണ്. പൃഥ്വിരാജിനെ അനുകരിച്ച് ഡബ്‌സ്മാഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ആതിര. മലയാളത്തിലെ സൂപ്പര്‍താരം പൃഥ്വിരാജിനെ ആരാധകര്‍ സ്നേഹത്തോടെ രാജുവേട്ടന്‍ എന്നാണ് വിളിക്കാറുള്ളത്. കടുത്ത പൃഥ്വിരാജ് ഫാനായ ആതിര കെ സന്തോഷിനെ ഇപ്പോള്‍ വിളിക്കുന്നതാവട്ടെ രാജുവേച്ചിയെന്നും.
പൃഥ്വിരാജിന്റെ വിവിധ സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി ആതിര ചെയ്ത ഡബ്‌സ്മാഷിനെ ഇരുകൈയ്യും നീട്ടിയാണ് പൃഥ്വിരാജ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്. രാജുവിന്റെ മുഖഛായയുമുണ്ട് ആതിരയ്ക്ക് എന്നാണ് ചിലര്‍ പറയുന്നത്. എക്‌സ്പ്രഷന്‍ കാണിച്ചാണ് ആതിര കൈയ്യടി നേടുന്നത്. പൃഥ്വിരാജ് ആണോ ഇതെന്ന് ഒരു നിമിഷം കണ്ടിരിക്കുന്നവര്‍ പോലും സംശയിച്ചു പോകും. മീശയും താടിയും വച്ചാല്‍ പൃഥിരാജിനെ പോലെ തന്നെ ഉണ്ടാകും എന്നാണ് ചിലര്‍ പറയുന്നത്.
സിനിമയില്‍ പൃഥ്വിരാജിന്റെ അനുജത്തിയായി അഭിനയിക്കാന്‍ പറ്റിയ ആളാണ് എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റ്‌സ്. സ്വപ്നക്കൂട്, ക്‌ളാസ്‌മേറ്റ്‌സ്, അനാര്‍ക്കലി, അനന്തഭദ്രം തുടങ്ങി നിരവധി സിനിമകളിലേയും പൃഥ്വിരാജിന്റെ തന്നെ അഭിമുഖത്തിലേയുമെല്ലാം ചില ഭാഗങ്ങള്‍ ആതിര അനുകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ആതിര. എന്തായാലും സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍ രാജുചേച്ചി.
Discussion about this post