ബാലതാരമായി മലയാളികളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ്
മഞ്ജിമ മോഹന്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായി വീണ്ടും അരങ്ങേറ്റം നടത്തി. മലായാളത്തിന് പുറമേ തെന്നിന്ത്യയിലും മഞ്ജിമയ്ക്ക് ചിത്രങ്ങള്‍ ഏറെയാണ്.
ഇപ്പോള്‍ ഒരു സമയത്ത് സിനിമാ മേഖലയില്‍ കത്തി നിന്നിരുന്ന മീടു ക്യാംപെയ്നോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജിമ. ചിലരുടെ ആരോപണങ്ങള്‍ വിശ്വസിക്കാനാവുന്നില്ലെന്നും എന്നാല്‍ എല്ലാം അങ്ങനെയല്ലെന്നും മഞ്ജിമ പറയുന്നു.
പലരുടേയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറെ അസ്വസ്ഥത തോന്നാറുണ്ട്. രക്തം വരെ തിളച്ചു പൊങ്ങുന്നതു പോലേ തോന്നും. അത്രയധികം ഇറിട്ടേഷനാണ് അവ സൃഷ്ടിക്കുന്നത്. എനിക്ക് സിനിമയില്‍ നിന്ന് ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആരും എന്നോട് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിട്ട് വെളിപ്പെടുത്തിയിട്ടുമില്ല.’ മഞ്ജിമ പറഞ്ഞു. ഇതാദ്യമായിട്ടാണ് മഞ്ജിമ മീടൂ മൂവ്മെന്റിനെ കുറിച്ച് പ്രതികരിക്കുന്നത്.
മലയാളത്തില്‍ നിവിന്‍ പോളി നായികനായി എത്തിയ മിഖായേലാണ് മഞ്ജിമയുടെ പുതിയ ചിത്രം. മികച്ച പ്രതികരണം നേടി ചിത്ര തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
Discussion about this post