‘തിരക്കഥ വേണമെന്ന് പറഞ്ഞ് ഇതുവരെ രണ്ട് മക്കളും സമീപിച്ചിട്ടില്ല; പഴഞ്ചനാണെന്ന് തോന്നിയിട്ടാകും’; മനസുതുറന്ന് ശ്രീനിവാസന്‍

മക്കളായ ധ്യാനും വിനീതും ഇതേപാത പിന്തുടര്‍ന്ന് സിനിമാരംഗത്തേക്ക് കടന്നെത്തുകയും വിജയം കൊയ്യുകയും ചെയ്തു.

മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനും നടനുമാണ് ശ്രീനിവാസന്‍. ഇടക്കാലത്ത് നിര്‍മ്മാണരംഗത്തേക്കും അദ്ദേഹം ഇറങ്ങി. മക്കളായ ധ്യാനും വിനീതും ഇതേപാത പിന്തുടര്‍ന്ന് സിനിമാരംഗത്തേക്ക് കടന്നെത്തുകയും വിജയം കൊയ്യുകയും ചെയ്തു.

അതേസമയം, മക്കള്‍ ഇതുവരെ തന്നോട് തിരക്കഥ ചോദിച്ചിട്ടില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മക്കള്‍ക്കു വേണ്ടി തിരക്കഥ എഴുതുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിങ്ങനെ ‘അവര്‍ക്ക് വേണ്ടി തിരക്കഥ എഴുതണമെന്ന ആവശ്യവുമായി രണ്ടുപേരും എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. ഞാന്‍ പഴഞ്ചനാണെന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാവും അത്.’ ശ്രീനിവാസന്‍ പറയുന്നു.

പത്മശ്രീ ഭരത് സരോജ് കുമാര്‍ എന്ന ചിത്രം പലരുടെയും അപ്രീതിയ്ക്ക് കാരണമായില്ലേ എന്ന ചോദ്യത്തിന് ഒരു സിനിമയുടെ അനന്തരഫലം ആര്‍ക്കും പ്രവചിക്കാനാവില്ലെന്നും സിനിമയുടെ ഉദ്ദേശ്യം വിനോദമാണ്. ബുദ്ധിജീവികള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം ആളുകളാണ് അതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കിയത്. ആരെയെങ്കിലും പരിഹസിക്കാനല്ല ആ സിനിമ ചെയ്തതെന്നും ശ്രീനിവാസന്‍ പറയുന്നു.

Exit mobile version