രമണനെയും മണവാളനെയൊക്കെ കടത്തിവെട്ടി ട്രോളന്മാരുടെ ഇഷ്ടതാരമായി മാറിയ ദശമൂലം ദാമു സിനിമയും, ട്രോള്‍ ലോകവും കടന്ന് ഇപ്പോള്‍ എത്തിയിരിക്കുന്നത് ആരാധകരുടെ നെഞ്ചത്താണ്. ദശമൂലം ദാമുവിന്റെ മുഖം പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ ദശമൂലം ദാമുവായി വേഷമിട്ട സുരാജ് വെഞ്ഞാറമൂട് തന്നെയാണ് ഈ വിവരം ആരാധകരോടായി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ട്രോളന്മാരുടെ സ്വന്തം ദശമൂലം ദാമു. സെന്‍ട്രല്‍ ജയില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് ആക്കി മാറ്റിയ, നിങ്ങളുടെ പ്രിയങ്കരന്‍ ദാമു ഇനി മുതല്‍ ടീ ഷര്‍ട്ടുകളിലും. നിങ്ങള്‍ക്കും ഇതൊരു കൗതുകം ആവും… ദശമൂലം ദാമുവിനെ നെഞ്ചിലേറ്റിയ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി..നന്ദി
ഷാഫിയുടെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ കഥാപാത്രമാണ് ദശമൂലം ദാമു. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായക കഥാപാത്രമായ മല്ലയ്യേക്കാള് പ്രേക്ഷക പ്രീതി ലഭിച്ച കഥാപാത്രമായിരുന്നു ദശമൂലം ദാമു.
Discussion about this post