ചെന്നൈ: മലയാളികളുടെ സ്വന്തം ‘ കുഞ്ഞിക്ക’ സിനിമയ്ക്ക് വേണ്ടി വീണ്ടും
ഗാനം ആലപിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ മലയാളത്തില്‍ അല്ലെന്ന് മാത്രം. ഈ പ്രാവശ്യം തമിഴിലിലാണ് ദുല്‍ഖര്‍ ഗാനം ആലാപനം നടത്തുന്നത്.
നവാഗത സംവിധായകന് ദേസിംഗ് പെരിയസ്വാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ പാടുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രത്തിലെ നായകനും.
നേരത്തെ ചാര്‍ളി, സിഐഎ, പറവ, എബിസിഡി, കല്ല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ ദുല്‍ഖര്‍ പാടിയിരുന്നു. ഇത് ആദ്യമായാണ് ഒരു മലയാള താരം തമിഴ് സിനിമയില്‍ ഗാനമാലപിക്കുന്നത്. മസാലകോഫിയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് തെന്നിന്ത്യന്‍ താരം റിതു വര്‍മ്മയാണ് ചിത്രത്തില്‍ നായികയാവുന്നത്. സംവിധായകന് ഗൗതം മേനോന്, രക്ഷന്, നിരഞ്ജനി അഹ്തിയാന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Discussion about this post