മുംബൈ: ക്യാറ്റ് വോക്കും ഡോഗ് വോക്കും ഒരുമിച്ച് വേദിയില്‍ കണ്ട് കൗതുകത്തിലാണ് മുംബൈയിലെ ബ്രാന്‍ഡ് ഫോര്‍ട്ടില്‍ നടന്ന ഫാഷന്‍ ഷോ. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ റോഹിത് ബാല്‍ രൂപകല്പന ചെയ്ത വസ്ത്രങ്ങളുടെ ഫാഷന്‍ ഷോ ആണ് മുംബൈയില്‍ നടന്നത്.
തുറസ്സായ സ്ഥലത്തായിരുന്നു വേദി. എന്നാല്‍ വേദിയില്‍ കൗതുകം നിറഞ്ഞ കാഴ്ച്ചയാണ് ഉണ്ടായത്. റോഹിത് ബാല്‍ രൂപകല്പന ചെയ്ത വസ്ത്രങ്ങളില്‍ തിളങ്ങിയ മോഡലുകള്ക്കെപ്പം റാംപിലെത്തിയതാവട്ടെ നായും. ഷോയുടെ പ്രധാന ആകര്‍ഷണമായി നടന് സിദ്ധാര്‍ഥ് മല്‍ഹോത്ര വേദിയിലെത്തിയപ്പോഴാണു നായും ഓടിയെത്തിയത്.
നായയെ വൊളിന്റിയര് ഓടിച്ചു വിട്ടശേഷമാണു സിദ്ധാര്‍ഥ് റാംപിലേക്കിറങ്ങിയത്. എന്തായാലും ക്യാറ്റ് വോക്കും ഡോഗ് വോക്കും ഒരുമിച്ച് കണ്ട കൗതുകത്തിലാണ് ജനങ്ങള്‍
Discussion about this post