തല അജിത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിശ്വാസം ‘. സംവിധായകാന്‍ ശിവയും അജിത്തും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ചിത്രത്തിന്റെ ട്രൈയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായിരുന്നു.
വിശ്വാസം ആരാധകര്‍ കാത്തിരുന്ന ചിത്രമായതിനാല്‍ അത്രയേറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. അജിത്തിന്റെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ ആകര്‍ഷണവും. അതേസമയം, ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചെന്നൈ പോലീസ് കമ്മിഷണര്‍ അര്‍ജുന്‍ ശരവണന്‍. സാമൂഹ്യപ്രതിബന്ധതയോടെയാണ് ചിത്രത്തിലെ ചില രംഗങ്ങള്‍ ചെയ്തിരിക്കുന്നത് എന്ന് അര്‍ജുന്‍ ശരവണന്‍ പറയുന്നു.
നായകനും നായികയും ബൈക്ക് ഓടിക്കുന്നത് ഹെല്‍മറ്റ് വച്ചാണ്. മകളെ രക്ഷിക്കാന്‍ വേണ്ടി പോകുമ്പോള്‍ പോലും നായകന്‍ കാറിന്റെ സീറ്റ് ബെല്‍ട്ട് ഇടാന്‍ മറക്കുന്നില്ല. മാത്രവുമല്ല മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നുമാണ് സിനിമ പറയുന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നുമാണ് തമിഴ്‌നാട്. നിരവധി ആരാധകരുള്ള അജിത്തിനെ പോലുള്ളവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുമ്പോള്‍ ആരാധകരും അതു ചെയ്യും. അര്‍ജുന്‍ ശരവണന്‍ പറയുന്നു.
Discussion about this post