സിനിമയിലേക്കുള്ള വഴിയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് നടന്‍ ബാബുരാജ്

സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ മോഹം കാരണം കൊലക്കേസില്‍ വരെ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് നടന്‍ പറയുന്നു.

വില്ലനില്‍ നിന്ന് കൊമേഡിയന്റെ റോളിലേയ്ക്ക് എത്തിയ താരമാണ് നടന്‍ ബാബുരാജ്. സിനിമയിലെ അനുഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരമിപ്പോള്‍. സിനിമയില്‍ അഭിനയിക്കണമെന്ന അതിയായ മോഹം കാരണം കൊലക്കേസില്‍ വരെ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് നടന്‍ പറയുന്നു.

‘സിനിമയിലേക്കുള്ള വഴിയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും, മനസാ വാചാ അറിയാത്ത ഒരു കൊലക്കേസില്‍ പ്രതിയാവേണ്ടി വരെ വന്നിട്ടുണ്ടെന്നും താരം പറയുന്നു.

പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയമായിരുന്നു സിയാദ് കോക്കറായിരുന്നു ആ ചിത്രത്തിന്റെ നിര്‍മ്മാതാവ്. അവിടെ വെച്ച് സിയാദ് കോക്കറിനെ പരിചയപ്പെട്ടു. പിന്നീട് ഒരുപാട് തവണ സിയാദ് കോക്കറിനെ കണ്ടിരുന്നു. ആ ഇടയ്ക്കാണ് സിയാദ് കോക്കറിന്റെ ഒരു സ്റ്റാഫ് മരിക്കുന്നത്. പിന്നീട് ഞാന്‍ അതില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. അന്ന് എനിക്ക് അല്‍പം രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെയുണ്ടായിരുന്നു.

മഹരാജാസ് കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു ഞാന്‍. അങ്ങിനെയാണ് ഞാന്‍ ഈ കേസില്‍ പെട്ടു പോവുന്നത്.ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. മരിച്ചയാളെ ഞാന്‍ നേരിട്ട് പോലും കണ്ടിരുന്നില്ല. അങ്ങനെ ഒരുപാട് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അതാണ് ലോകം.’ ബാബുരാജ് പറയുന്നു.

Exit mobile version