കോഫി വിത്ത് കരണ്‍ ജോഹര്‍ ഓരോ എപ്പിസോഡും വിവാദത്തിലേക്ക് മിഴിതുറക്കുന്നതിനിടെ പുതിയ എപ്പിസോഡും ചര്‍ച്ചയാവുകയാണ്. നടന്‍ ഷാഹിദ് കപൂറിന്റെ വെളിപ്പെടുത്തലാണ് ചാറ്റ് ഷോയെ വീണ്ടും ചര്‍ച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്.
സ്വന്തം പ്രണയപരാജയങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഷാഹിദ് കപൂര്‍ നടത്തിയിരിക്കുന്നത്. നിരവധി പ്രണയ കഥകളിലെ നായകനായ ഷാഹിദ് പിന്നീട് മിറ രാജ്പുതിനെയാണ് വിവാഹം ചെയ്തത്. രണ്ട് കുഞ്ഞുങ്ങളുമുണ്ട് ഇരുവര്‍ക്കും.
‘കോഫീ വിത്ത് കരണ്‍’ ഷോയില്‍ സഹോദരനും നടനുമായ ഇഷാന്‍ ഖട്ടറുമൊത്താണ് ഷാഹിദ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. മുന്‍ കാമുകിമാരായ കരീന കപൂറിനെയും പ്രിയങ്ക ചോപ്രയെയും കുറിച്ചാണ് ഷാഹിദ് ഷോയില്‍ പരാമര്‍ശിച്ചത്, ഇതൊക്കെ ബോളിവുഡില്‍ ചര്‍ച്ചയാവുകയാണ്.
മുന്‍ കാമുകിമാരില്‍ പ്രിയങ്കയെയാണോ കരീനയെയാണോ മറക്കാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം. എന്നാല്‍ ഇതിന് അല്‍പം പോലും ചിന്തിക്കാതെ ഷാഹിദ് മറുപടി നല്‍കുകയായിരുന്നു. രണ്ട് ബന്ധങ്ങളും മറക്കാന്‍ ആഗ്രഹിക്കുന്നില്ല. രണ്ട് ബന്ധങ്ങളില്‍ നിന്നും താന്‍ പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്, അന്നുണ്ടായ ആ അനുഭവങ്ങളാണ് ഇന്ന് തന്നെ ഈ നിലയില്‍ എത്തിച്ചതെന്നും ഷാഹിദ് പറയുന്നു.
പ്രിയങ്കയാണോ കരീനയാണോ നല്ല നടിയെന്ന കരണിന്റെ ചോദ്യത്തിന് ഷാഹിദ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. കഴിവുളള നടിയാണ് കരീന. ആത്മാര്‍ഥയും കഠിനാധ്വാനിയുമായ നടിയാണ് പ്രിയങ്ക എന്നുമാണ് ഷാഹിദ് മറുപടി നല്‍കിയത്. കരീന കപൂറുമായിട്ടുള്ള പ്രണയം ഏറെ നാള്‍ നീണ്ടു നിന്നിരുന്നു. എന്നാല്‍ പ്രിയങ്കയുമായുള്ള പ്രണയം അങ്ങനെയായിരുന്നില്ലെന്നും ഷാഹിദ് ചാറ്റ് ഷോയിലൂടെ വെളിപ്പെടുത്തി.
Discussion about this post