പിപ്പലാന്ത്രി എന്ന ചിത്രത്തിലെ ആദ്യം ഗാനം റിലീസ് ചെയ്തു. ‘വാനം മേലെ കാറ്റ്’ എന്നു തുടങ്ങുന്ന ഗാനംആലപിച്ചിരിക്കുന്നത് യേശുദാസാണ്. ജോയ്‌സ് തോന്നിയാമലയുടെ വരികള്‍ക്ക് ഷാന്റി ആന്റണി അങ്കമാലിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. 170 ഓളം ആല്‍ബം ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുള്ള ഷാന്റി ആന്റണി ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. താന്‍ സംഗീതം നല്‍കിയ വരികള്‍ ഗാനഗന്ധര്‍വ്വന്‍ ആലപിക്കുമ്പോള്‍ ഇത് തനിക്ക് സ്വപ്‌ന സാഫല്യമാണെന്ന് ഷാന്റി ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് ഒരുക്കിയ ചിത്രമാണ് പിപ്പലാന്ത്രി. ഭാവിയില്‍ നമ്മുടെ കുഞ്ഞുമക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഇതുപോലൊരു ചിത്ത്രതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു നിയോഗം പോലെ തോന്നുന്നുവെന്ന് യേശുദാസ് പ്രതികരിച്ചിരുന്നു. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ചിറ്റൂര്‍ ഗോപിയാണ് രണ്ട് പാട്ടുകള്‍ എഴുതിയിരിക്കുന്നത്. സിതാര, നജീം അര്‍ഷാദ്, സെലിന്‍ ഷോജി, ശ്രേയ ജയദീപ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത് അവളെ വളര്‍ത്താന്‍ അര്‍ഹതയുള്ളവര്‍ക്കാണെന്ന് പറയാറുണ്ട്. ആ ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് പിപ്പലാന്ത്രി.
പിപ്പലാന്ത്രി എന്ന ചിത്രം സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതാണ്. ചിത്രം കാസര്‍ഗോഡ് കമ്പല്ലൂര്‍ സ്വദേശി ഷോജി സെബാസ്റ്റിയനാണ് സംവിധാനം ചെയ്യുന്നത്. ഷെല്ലി ജോയ്, ഷോജി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ രാജ്‌സമന്ദിലാണ് ചിത്രീകരണം നടത്തിയത്.
Discussion about this post