മോഹന്‍ലാലിലെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് നൂറുകോടി ക്ലബില്‍ ഇടംനേടി. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടുന്ന ചിത്രമെന്ന പദവി ഇനി ഒടിയന് സ്വന്തമെന്നാണ് ഇത് സംബന്ധിച്ച് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.
ഒടിയന് റിലീസിന് മുന്‍പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് അവകാശപ്പെടുന്നത്. അതില്‍ 72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ്, അതിന്റെ കൂടെ വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിങ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് ചിത്രം നേടിയത് എന്നാണ് സംവിധായകന് പറഞ്ഞത്.
അഡ്വാന്‍സ് ബുക്കിംഗ് തുകയോടൊപ്പം തീയ്യേറ്റര്‍ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്ത് പണംവാരി ചിത്രങ്ങളുടെ പട്ടികയിലാണ് ഒടിയന് സ്ഥാനം പിടിച്ചിരിക്കുന്നത്. ബാഹുബലി, യന്തിരന്, 2.0, മെര്‍സല്‍, കബാലി, സര്‍ക്കാര്‍, തുടങ്ങിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഒടിയനും ഇടംനേടിയിരിക്കുന്നത്.
Happy to share the news that Odiyan has crossed 100 cr business mark yesterday evening 3 days b4 releaSe. This is the rights and prebooking sale combined figure. 3rd film in south and 11th in Indian cinema history #odiyanrisng @Mohanlal @themanjuwarrier pic.twitter.com/TJEf8mcrl7
— shrikumar menon (@VA_Shrikumar) December 11, 2018
Discussion about this post