ചെന്നൈ: പ്രമുഖ തമിഴ് സിനിമാതാരം ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വൻ തീപിടിത്തം. ഇഡ്‍ലി കടൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. തമിഴ്നാട് തേനിയിലെ ആണ്ടിപ്പട്ടിയിലെ സെറ്റിലാണ് സംഭവം. ചെറിയ തീപിടിത്തം ശക്തമായ കാറ്റിൽ പടർന്നു പിടിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്ത് എത്തിയാണ് തീ അണച്ചതോ. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവ സമയത്ത് ധനുഷ് ഉൾപ്പെടെ സിനിമാ സംഘത്തിലെ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
















Discussion about this post