ബോളിവുഡ് താരജോഡികളില്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയം അഭിഷേക്-ഐശ്വര്യ ജോഡിയെയാണ്. മോഡലിങ് രംഗത്തും സിനിമയിലും ഒരുമിച്ച് തിളങ്ങുന്ന ഇരുവരേയും പാപ്പരാസികളും വെറുതെ വിടാറില്ല. ബച്ചന്‍ കുടുംബത്തിലെ ചെറിയകാര്യങ്ങള്‍ക്ക് പോലും ഏറെ വാര്‍ത്താ പ്രാധാന്യം ലഭിക്കാറുമുണ്ട്.
അതുകൊണ്ട് തന്നെ ഏറെ വിവാദമുണ്ടാക്കിയ കോഫി വിത്ത് കരണ്‍ എന്ന കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ അതിഥികളായി ബച്ചന്‍ കുടുംബത്തിലെ അഭിഷേക് ബച്ചനും സഹോദരി ശ്വേത ബച്ചനും എത്തിയത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ഷോയ്ക്കിടെ ശ്വേത അഭിഷേകിനെ കുറിച്ച് പറഞ്ഞകാര്യങ്ങളാകട്ടെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
അമ്മയേക്കാള്‍ അഭിഷേകിന് പേടി ഭാര്യ ഐശ്വര്യ റായിയെയാണെന്നാണ് ശ്വേതയുടെ പക്ഷം. എന്നാല്‍ അമ്മയെ തന്നെയാണെന്ന് അഭിഷേക് ഉറപ്പിച്ചു പറയുന്നു. പരിപാടിയുടെ പ്രമോയിലാണ് സംഭവം.
ഇരു സഹോദരങ്ങളുടെയും കുസൃതിയാണ് പ്രൈമോ വീഡിയോയിലെ ഹൈലൈറ്റ്. റാപ്പിഡ് റൗണ്ടില്‍ ‘ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ അതോ ഭാര്യയെയോ എന്നതായിരുന്നു ആ വൈറല്‍ ചോദ്യം. അമ്മ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. എന്നാല്‍ അല്ല അഭിഷേകിന് ഭാര്യയെയാണ് പേടിയെന്ന് ശ്വേത തിരുത്തി. ഉടന്‍ ഇതെന്റെ റാപ്പിഡ് റൗണ്ടാണെന്നും മിണ്ടാതിരിക്കെന്നുമായിരുന്നു അഭിഷേകിന്റെ മറുപടി.
പ്രമോ വൈറലായതോടെ തന്നെ മുഴുവന്‍ വീഡിയോ പുറത്തുവരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.