സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സാമുവല്‍ അബിയോള റോബിന്‍സണ്‍ തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള ദു:ഖം പങ്കുവച്ചു. ‘ ഒരു കരീബിയന്‍ ഉഡായിപ്പ് ‘ എന്ന തന്റെ ചിത്രം ആരും കാണുന്നില്ല എന്നറിയുന്നതില്‍ അതീവ സങ്കടമുണ്ടെന്നും നിര്‍മാതാവിനെ സഹായിക്കേണ്ടത് ആവശ്യമാണെന്നുമാണ് അദ്ദേഹം കുറിച്ചത്.
ജനുവരി പത്തിനാണ് ഒരു കരീബിയന്‍ ഉഡായിപ്പ് പുറത്തിറങ്ങുന്നത്. എന്നാല്‍ രജനി അജിത് ചിത്രങ്ങളുടെ വരവോടെ തിയേറ്റര്‍ കിട്ടാതായി. ഇതില്‍ മനംനൊന്താണ് മലയാളികളുടെ സ്വന്തം സുഡാനിയായ സാമുവല്‍ അബിയോള റോബിന്‍സണ്‍ വേദനയയോടെ രംഗത്തെത്തിയത്.
നെഞ്ച് തകരുന്ന വേദനയോടെയാണ് ചിത്രം ആരും കാണുന്നില്ലെന്ന വാര്‍ത്ത താന്‍ കേട്ടതെന്ന് താരം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഡിസ്ട്രിബ്യൂഷനില് ചില പിഴവുകളുണ്ടായിട്ടുണ്ട്. അതെല്ലാം ക്ഷമിക്കണം. പുതുമുഖങ്ങള്‍ കൂടുതല്‍ ഉള്‍പ്പെട്ട സിനിമ കൂടിയാണ്. അതുകൊണ്ടു തന്നെ ചില തെറ്റുകള്‍ വന്നിട്ടുണ്ട്. ചിത്രം ഓടിയില്ലെങ്കില്‍ നിര്‍മാതാവിനു നഷ്ടം വരും. അദ്ദേഹത്തെ സഹായിക്കണം. പലര്‍ക്കും സിനിമ കാണാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പല തിയേറ്ററുകളിലും ചിത്രമില്ല. ഡിസ്ട്രിബ്യൂഷനിലെ പിഴവു മൂലമാണ് ഇത് സംഭവിച്ചതെന്നും താരം കുറിക്കുന്നു.
Discussion about this post