വിടപറഞ്ഞത് ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ, ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീർആ നഷ്ടം

കൊച്ചി: ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫിയുടെ വിയോഗം മലയാള സിനിമയെ കണ്ണീരിലാഴ്ത്തുകയാണ്.തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

ഒരാഴ്ച മുമ്പാണ് ഷാഫിയെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 12.25നായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടര്‍ന്ന് 9 മുതല്‍ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സഹകരണ ബാങ്ക് ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും.

സംസ്‌കാരം ഇന്ന് നാലിന് കലൂര്‍ മുസ്ലിം ജമാഅത്ത് പള്ളിയില്‍. 2001 ല്‍ ജയറാം നായകനായ വണ്‍മാന്‍ ഷോ എന്ന സിനിമയിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനായത്. പിന്നാലെ നിരവധി ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ചു.

വിക്രം നായകനായ തമിഴ് ചിത്രം മജാ ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.

Exit mobile version