പ്രേക്ഷകരെ ഒന്നാകെ തങ്ങളുടെ പ്രണയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയ തമിഴ് ചിത്രമായിരുന്നു 96. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവരെ അവരുടെ മനോഹരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സഹായിച്ച ചിത്രത്തിന് തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
വിജയ് സേതുപതിയും തൃഷയും പ്രേക്ഷക ഹൃദയങ്ങളില്‍ റാമും ജാനുവുമായി കുടിയേറി. ഈയിടെ ചിത്രത്തിന്റെ നൂറാം ദിവസം ആഘോഷിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
മികച്ച രംഗങ്ങള്‍ കോര്‍ത്തിണക്കി അതിന് പ്രണയാര്‍ദ്രമായ വിവരണവും നല്കി പുറത്തുവിട്ട വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.