കൊച്ചി: ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സംവിധായകൻ രഞ്ജിത്. ഇക്കാര്യം ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു.
വളരെ വൈകിയാണ് നടി പരാതി നൽകിയതെന്നും 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും പരാതിയില്‍ ആരോപിക്കുന്ന കുറ്റകൃത്യങ്ങള്‍ തനിക്കെതിരെ നിലനില്‍ക്കില്ലെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറഞ്ഞു.
സിനിമയെ കുറിച്ച് ചർച്ച ചെയ്യാൻ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവെന്നും ചര്‍ച്ച നടക്കുന്നതിനിടെ രഞ്ജിത്ത് തൻ്റെ കയ്യില്‍ പിടിച്ചുവെന്നും പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും നടി നൽകിയ പരാതിയിൽ പറയുന്നു.
Discussion about this post