കൊച്ചി: നടി ഹണി റോസ് നല്കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. കേസില്‍ റിമാന്‍ഡിലാണ് ഇപ്പോള്‍ ബോബി ചെമ്മണ്ണൂര്‍.
ബോബി ചെമ്മണ്ണൂര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകന് ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസം കോടതി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്. അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു മാധ്യമങ്ങളോട് ബോബി ചെമ്മണ്ണൂര്‍.
Discussion about this post