കൊച്ചി: നടി ഹണി റോസിനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. നടിയുടെ പരാതിയിലാണ് കേസ്.
സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഹണി റോസിന്റെ പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. ഒരു വ്യക്തി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് താഴെയാണ് അശ്ലീല കമന്റുകള്‍ നിറഞ്ഞത്. സംഭവത്തില്‍ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്.
ഇവര്‍ക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
Discussion about this post