ഹൈദരാബാദ്: നടൻ അല്ലു അർജുന് ജാമ്യം. പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
വിചാരണക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് ജാമ്യം അനുവദിച്ചത്. നടന് രണ്ട് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നിവയാണ് വ്യവസ്ഥകൾ. മുൻപ് അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി 10 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണിപ്പോൾ താരത്തിന് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിനാസ്പദമായ സംഭവം ഡിസംബര്‍ നാലിനാണ് നടന്നത്.
Discussion about this post