സോയ അക്തര്‍ രണ്‍വീര്‍ സിംഗിനെ നായകനാക്കി ഒരുക്കിയ ഗല്ലി ബോയി എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അപ്നാ ടൈം ആയേഗാ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. രണ്‍വീര്‍ സിംഗ് തന്നെയാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ഡിവൈനും അങ്കിതും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
2019 ലെ രണ്‍വീര്‍ സിംഗിന്റെ ആദ്യ ചിത്രമാണ് ‘ഗല്ലി ബോയ്’. ആലിയ ബട്ട് ആണ് ചിത്രത്തിലെ നായിക. ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയ്ക്ക് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post