ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണവുമായി സംഘം. ഗേറ്റ് ചാടിക്കടന്ന സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു.
അല്ലു അര്‍ജുന്റെ പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രണം. വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം ചെടിച്ചട്ടികള്‍ തല്ലിപ്പൊളിച്ചു.
മുദ്രാവാക്യം വിളിച്ചെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.പത്തോളം പേരാണ് വീട് അതിക്രമിച്ചു കയറിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അക്രമികളെ കീഴടക്കി.
Discussion about this post