കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്
ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസ് ഉണ്ടെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി അഭിപ്രായപ്പെട്ടു
നടനെതിരെ ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഷൂട്ടിങ് സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നായിരുന്നു പരാതി.
സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നടൻ വാദിച്ചു.
Discussion about this post