തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അനുമതി നല്കി ബിജെപി ഉന്നത നേതൃത്വം. ആദ്യ ഷെഡ്യൂളില്‍ 8 ദിവസമാണ് അഭിനയിക്കാന്‍ അനുവദിച്ചിരിക്കുന്നത്.
തനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നും ഏറ്റെടുത്തിട്ടുള്ള പല പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടു പേകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും ബിജെപി കേന്ദ്ര നേതൃത്വം അനുകൂല തീരുമാനം എടുത്തിരുന്നില്ല. അതിനാല്‍ ഒറ്റക്കൊമ്പന് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനുവേണ്ടി വളര്‍ത്തിയ താടി അദ്ദേഹം ഉപേക്ഷിച്ചിരുന്നു.
കേന്ദ്ര നേതൃത്വത്തിന്റെ അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് താടി ഉപേക്ഷിച്ചത്. ഇപ്പോള്‍ അനുമതി ലഭിച്ചതോടെ കഥാപാത്രമാകാന്‍ അദ്ദേഹം വീണ്ടും താടി വളര്‍ത്തി തുടങ്ങി.
ഷൂട്ടിങ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ജനുവരി 5 വരെയാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടത്തിലെ ഷൂട്ടിങ്.
Discussion about this post