കൊച്ചി: മുകേഷ് ഉള്‍പ്പടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുന്നുവെന്ന് പരാതിക്കാരിയായ നടി. സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ല എന്നാരോപിച്ചാണ് പരാതി പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും നടി ആരോപിച്ചു. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നടി ഉടന്‍ ഇമെയില്‍ അയക്കും.
നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.