മുംബൈ: നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് ആന്റണിയാണ് വരന്‍. വിവാഹം അടുത്ത മാസം 11നായിരിക്കും. എന്നാല്‍ കുടുംബം ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
താന്‍ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി നല്‍കിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീര്‍ത്തിയുടെ മറുപടി. എന്നാല്‍, ആരെയാണ് പ്രണയിക്കുന്നതെന്ന വിവരം ഒരിക്കലും കീര്‍ത്തി വെളിപ്പെടുത്തിയിരുന്നില്ല.
കീര്‍ത്തി സുരേഷ് തന്നെ തന്റെ വിവാഹക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം ഗോവയിലായിരിക്കും. കീര്‍ത്തി സുരേഷ് വിവാഹ ശേഷം സിനിമയില്‍ ഉണ്ടാകുമെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി.