കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തി നടന് ദേവന്. സുരേഷ്ഗോപി പുണ്യം ചെയ്ത മനുഷ്യനാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് രാജ്യത്തിന്റെ പ്രധാനമന്ത്രി എത്തിയത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നും സുരേഷ്ഗോപിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും നടന് പറഞ്ഞു.
സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിന് താന്‍ പങ്കെടുത്തില്ല. ആ ദിവസം തന്നെ കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ ബിജെപിയുടെ കേരളത്തില്‍ നിന്നുളള ഭാരവാഹികള്‍ വേണമായിരുന്നുവെന്നും തിരുവനന്തപുരത്ത് സംഘടിപ്പിച്ച റിസപ്ഷന് പോയിരുന്നുവെന്നും ദേവന് പറഞ്ഞു.
വളരെ സെന്റിമെന്റലായ വ്യക്തിയാണ് സുരേഷ്. നന്മ നിറഞ്ഞയാളാണെന്നും കേരളത്തില്‍ ബിജെപിയുടെ നിരവധി വമ്പന്മാരായ നേതാക്കളുണ്ടെന്നും പക്ഷെ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിനാണ് പ്രധാനമന്ത്രി പങ്കെടുത്തതെന്നും അത് സുരേഷിന്റെ പുണ്യമാണെന്നും ദേവന് പറഞ്ഞു.
Discussion about this post