മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി. റായ്പുരില്‍ നിന്നാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോളെത്തിയത്. സംഭവത്തില്‍, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫൈസാന്‍ എന്ന വ്യക്തിയാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബറിലും ഷാരൂഖിനെതിരെ സമാനമായ ഭീഷണിസന്ദേശമെത്തിയിരുന്നു. തുടര്‍ന്ന്, വൈ പ്ലസ് കാറ്റഗറി സുരക്ഷയും പോലീസ് അദ്ദേഹത്തിന് ഏര്‍പ്പാടാക്കിയിരുന്നു. സായുധരായ ആറു ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിനോടൊപ്പമുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തി.
Discussion about this post