കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് പീഡന പരാതിയില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എടുത്ത കേസിലാണ് നടന് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ഹൈക്കോടതി അടുത്ത മാസം 21 വരെയാണ് ജാമ്യം അനുവദിച്ചത്. പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബാലചന്ദ്രമേനോന് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് ജാമ്യഹര്‍ജിയില്‍ ബാലചന്ദ്രമേനോന് ആരോപിച്ചത്.
ബാലചന്ദ്ര മേനോന് ദേ, ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടന് ജയസൂര്യക്കെതിരെയുള്ള ലൈംഗികാരോപണവും ഇതേ സിനിമയുടെ സെറ്റിലായിരുന്നു.
അതേസമയം, നേരത്തെ നടിക്കെതിരെ ബാലചന്ദ്രമേനോന് പരാതി നല്‍കിയിരുന്നു. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞാണ് നടിക്കും അഭിഭാഷകനുമെതിരെ പരാതി നല്‍കിയത്.
Discussion about this post