ദിലീപിന്റെ 150-ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ

കൊച്ചി: ദിലീപ് നായകനാവുന്ന 150-ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ. ഫസ്റ്റ് ലുക്കിനൊപ്പം നാളെ രാവിലെ 10.10 നാണ് പേര് പ്രഖ്യാപിക്കുക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ 30-ാം നിര്‍മ്മാണ സംരംഭവുമാണ് ഇത്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രത്തിന്റെ സംവിധാനം. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണിത്.

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനല്‍ ദേവ് ആണ്. ഛായാഗ്രഹണം രണ്‍ദിവെ. സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ധ്യാന്‍ ശ്രീനിവാസന്‍, ജോണി ആന്റണി, ജോസ് കുട്ടി എന്നീ പ്രമുഖ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു.

Exit mobile version